കർണാടകം: ധർമ്മസ്ഥല ക്ഷേത്രപരിസരത്ത് മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രൂപീകൃതമായ പ്രത്യേക ഉന്നതതല സംഘം( എസ് ഐ ടി) അന്വേഷണം ആരംഭിച്ചു. ബെൽത്തങ്ങടി പോലീസ് സ്റ്റേഷന്റെ സമീപം ആഭ്യന്തര വകുപ്പിന്റെ കൈവശമുള്ള കെട്ടിടമാണ് എസ് ഐ ടിയുടെ ആസ്ഥാനമായി ഉപയോഗപ്പെടുത്തുന്നത്. ......
മുൻ കാമുകനെ ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും ഇപ്പോഴത്തെ കാമുകനും പൊലീസിന്റെ പിടിയിലായി. അലിഗഢിലെ ക്വാർസി പ്രദേശവാസിയായ യുവതിയും കാമുകനുമാണ് പിടിയിലായത്. ......
സർക്കാർ ഹോസ്റ്റലിൽ രണ്ടു പത്താം ക്ലാസ് വിദ്യർത്ഥിനികൾ ഗർഭിണികളായി. ഒഡീഷയിൽ കന്ധമാൽ ജില്ലയിലാണ് സംഭവം.......
മുംബൈ: ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിപിഎമ്മിനോട് നിർദ്ദേശിച്ച് ബോംബെ ഹൈക്കോടതി. സ്വന്തം രാജ്യത്തെ സ്നേഹിക്കാനും കോടതി പാർട്ടിയെ ഉപദേശിച്ചു. ......
ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ച് കേന്ദ്രസർക്കാർ. ആശമാരുടെ പ്രതിമാസ ഇൻസന്റീവ് 2000 രൂപയിൽനിന്ന് 3500 രൂപയായാണ് വർധിപ്പിച്ചത്. മാർച്ച് നാലിനു ചേർന്ന മിഷൻ സ്റ്റീറിങ് ഗ്രൂപ്പ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിക്കു നൽകിയ മറുപടിയിൽ അറിയിച്ചു.
ഇൻസന്റീവ് ലഭിക്കുന്നതിനുള്ള ഉപാധികളും പുനക്രമീകരിച്ചിട്ടുണ്ട്. ......
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കുകയും ഗർഭിണിയായതോടെ ജീവനോടോടെ കുഴിച്ചുമൂടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. ഒഡീഷയിലെ ജഗത്സിങ്പുർ ജില്ലയിലാണ് സംഭവം. ......
തിരുവനന്തപുരം: രാജ്യത്ത് സെപ്റ്റിക് ടാങ്കുകളും മറ്റ് അപകടകരമായ മാലിന്യങ്ങളും മനുഷ്യരെക്കൊണ്ട് നീക്കം ചെയ്യുന്നതിനിടെയുള്ള മരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. 2022 ലും 2023 ലുമായി 150 പേരാണ് ഇത്തരത്തിൽ മരിച്ചത്. ......
ന്യൂഡൽഹി :രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമൂലമായ മാറ്റങ്ങൾക്ക് കളമൊരുക്കി, യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷൻ (യുജിസി), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (എഐസിടിഇ), നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻസിടിഇ) എന്നിവയ്ക്ക് പകരം ഒറ്റ നിയന്ത്രണ അതോറിറ്റിയായ ഹയർ എജ്യുക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (എച്ച്ഇസിഐ) സ്ഥാപിക്കുന്നതിനുള്ള ബിൽ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കുന്നു.
ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) 2020 മുന്നോട്ട് വെക്കുന്ന "ലളിതവും എന്നാൽ ശക്തവുമായ" നിയന്ത്രണ ചട്ടക്കൂടിന് അനുസരിച്ചാണ് ഈ നീക്കം. സുതാര്യതയും കാര്യക്ഷമതയും നൂതനത്വവും വർദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ......
നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഡിഎംകെ– എംഎൻഎം സഖ്യത്തിന്റെ ഭാഗമായാണ് കമൽഹാസൻ രാജ്യസഭയിലെത്തുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മറ്റു കക്ഷി നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലാണ് കമൽഹാസൻ പത്രിക സമർപ്പിച്ചത്. ......
മസ്കറ്റിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ യുവതിക്ക് സുഖപ്രസവം. എയർ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 442 വിമാനം 30,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് തായ് സ്വദേശിനിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. മസ്കറ്റിൽ നിന്നും മുംബൈയിലേക്ക് പറക്കുകയായിരുന്നു വിമാനം. ......